രാജ്യത്ത് ഇസ്ലാം വ്യാപന പദ്ധതിയുണ്ടെന്നതിന് തെളിവില്ല: പി ചിദംബരം

തിരുവനന്തപുരം:പാലാ ബിഷപ്പിനെതിരെ കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ പി. ചിദംബരത്തിന്റെ പ്രസ്താവന തള്ളി കെ.പി.സി.സി പ്രസിഡന്റ്് കെ. സുധാകരന്‍ എം.പി.

ചിദംബരം ഏത് പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കേരളത്തിലെ കാര്യം പറയേണ്ടത് കേരളത്തിലെ കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്റെ പ്രതികരണം.

വിഷയത്തില്‍ തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിഷപ്പിന്റെ അഭിപ്രായം തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഒരു നേതാവിനെയും മാറ്റിനിര്‍ത്തില്ലെന്നും മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം സ്വീകരിച്ചു തന്നെ മുന്നോട്ടു പോകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *