ബി.ജെ.പി നേതാവ്​ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബി.ജെ.പി നേതാവും ഒ.ബി.സി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷനുമായ ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനില്‍ നിന്നാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
കെ. സുധാകരന്‍ അധ്യക്ഷനായതിനു ശേഷം ശക്തമായ പാര്‍ട്ടി സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് മാറുന്നതിന്റെ സൂചനയാണുള്ളതെന്ന് റിഷി പല്‍പ്പു അഭിപ്രായപ്പെട്ടു

കൊടകര കുഴല്‍പ്പണ വിവാദത്തില്‍ നേതൃത്വത്തിനെതിരെ ഋഷി പല്‍പ്പു രംഗത്തുവരുകയും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു.
കുഴല്‍പ്പണ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രതിക്കൂട്ടിലായ പശ്ചാത്തലത്തില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ നേതൃത്വത്തേ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് റിഷി പല്‍പ്പു ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *