മുല്ലപ്പള‌ളിയടക്കമുള‌ള നേതാക്കള്‍ താന്‍ വിളിച്ചാല്‍ ഫോണെടുക്കാറില്ല: കെ സുധാകരന്‍

കൊച്ചി: മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകകാര്യ സമിതിയില്‍ നിന്നും രാജിവച്ചതിന്റെ കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍.

സുധീരനുമായി താന്‍ ഫോണില്‍ സംസാരിച്ചു. എന്നാല്‍ കാരണമൊന്നും സുധീരന്‍ പറഞ്ഞില്ലെന്ന് കെ.സുധാകരന്‍ അറിയിച്ചു.നേതൃത്വത്തിന് പിഴവുണ്ടായിട്ടില്ല. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ചാലും പ്രതികരിക്കാറില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു.

മുല്ലപ്പള‌ളി രാമചന്ദ്രന്‍ താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. ആവശ്യത്തിനുള‌ള കൂടിയാലോചനകള്‍ പാര്‍ട്ടിയില്‍ നടക്കാറുണ്ട്. എന്നാല്‍ പല നേതാക്കളും എത്താറില്ലെന്ന് കെ.സുധാകരന്‍ പരാതിപ്പെട്ടു.

സുധീരന്‍ രാജിക്കത്തില്‍ എഴുതിയത് അത് വായിച്ചിട്ട് പറയാമെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് പുന:സംഘടനയില്‍ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *