സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച്‌ ഒരാശങ്കയുമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന വിഷയത്തില്‍ അന്തിമ മാര്‍ഗനിര്‍ദേശം അടുത്തയാഴ്‌ച തന്നെ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല. സൂക്ഷ്‌മ വിവരം അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനം സ്വീകരിച്ചത്. വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചവറയില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടില്ല. നോക്കുകൂലി സര്‍ക്കാര്‍ ഒരുകാരണവശാലും അംഗീകരിക്കില്ല. അതിനെതിരെ നിയമപരമായ നടപടിയെടുക്കും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഒരു വ്യവസായികളെയും ഭീഷണിപ്പെടുത്തരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *