ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റില്‍ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ 25 വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീം കോടതി അറിയിച്ചു.

പ്രത്യേക ഓഡിറ്റ് റദ്ദാക്കാമെന്ന ട്രസ്റ്റിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിവരം അറിയിച്ചത്. ക്ഷേത്രത്തിന്റെയും ഭരണ ട്രസ്റ്റിന്റെയും സാമ്ബത്തിക കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടുമെന്നും. മൂന്ന് മാസത്തനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

ട്രസ്റ്റിന്റെയും ക്ഷേത്രത്തിന്റെയും 25 വര്‍ഷത്തെ വരവ് ചെലവുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 2020 ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ഒരു സ്വകാര്യ കമ്ബനിയെ ഓഡിറ്റിങ്ങിനായി ചുമതലപ്പെടുത്തിയിരുന്നു. വരവ് ചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് കമ്ബനി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *