രാജ്യത്ത് 30256 പുതിയ കോവിഡ്‌ രോഗികള്‍; പ്രതിദിന രോഗികള്‍ കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 30256 പേര്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 295 പേരാണ് കോവിഡ്‌ മൂലം മരിച്ചത്. 3,18,181 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കോവിഡ്‌ പ്രതിവാര കേസുകള്‍ 15 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ആകെ കോവിഡ്‌ മരണം 4,45,133 ആയി. 3,27,15,105 പേര്‍ രോഗമുക്തി നേടി. 33,478,419 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ്‌ ബാധിച്ചത്. 43,938 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. രാജ്യത്ത് വാക്‌സിനേഷന്‍ 80 കോടി പിന്നിട്ടിരിക്കുകയാണ്.

ഇതുവരെ രാജ്യത്ത് 80,85,68,144 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളമാണ് രോഗികളില്‍ മിന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,653 രോഗികളാണ് കേരളത്തില്‍ സ്ഥിരീകരിച്ചത്. രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

അതിനിടെ, കൊവിഷീല്‍ഡും കൊവാക്‌സിനും അംഗീകരിക്കില്ലെന്ന് യുകെ വ്യക്തമാക്കി. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *