പള്ളിതര്‍ക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്, യാക്കോബായ പള്ളിതര്‍ക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

സര്‍ക്കാരിന്റെ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നും, കോടതി ഉത്തരവിട്ടാല്‍ അത് നടപ്പാക്കണ്ട സംവിധാനം സര്‍ക്കാരിനുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്സ് പള്ളി കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുമ്ബോള്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഉള്ള സര്‍ക്കാരിന്റെ ഈ നിസഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള ഭിന്നത തികച്ചും അപകടകരമായ സാഹചര്യത്തിലാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സെപ്തംബര്‍ 29ന് മുന്‍പ് നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *