സ്കൂള്‍ തുറക്കാന്‍ തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന് വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനമെടുത്ത് വിദ്യാഭ്യാസ വകുപ്പ് അറിയാതെയെന്ന് വിമര്‍ശനം.

സ്‌കൂള്‍ തുറക്കുന്ന തീയതി അടക്കം വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്ത് വന്ന ശേഷമാണ് വിദ്യാഭ്യാസ വകുപ്പും തീരുമാനം അറിഞ്ഞതത്രെ.

കോവിഡ് ഉന്നതതല യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ക്ഷണമുണ്ടായിരുന്നില്ല. വിഷയത്തില്‍ ആരോഗ്യ വകുപ്പുമായി മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്. രാവിലെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നപ്പോഴും സ്‌കൂള്‍ തുറക്കല്‍ എന്ന വിഷയം ചര്‍ച്ചക്ക് വന്നിരുന്നില്ല.

സ്‌കൂള്‍ തുറക്കല്‍ തീരുമാനം വന്ന ശേഷവും തീരുമാനമായിട്ടില്ലെന്നായിരുന്നു വകുപ്പ് മന്ത്രിയുടെയും മറ്റും പ്രതികരണം. അതേസമയം ഇക്കാര്യത്തില്‍ ആശയ കുഴപ്പം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *