ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അകാഡെമി ഫെലോഷിപ്

ന്യൂഡെല്‍ഹി:  പ്രശസ്ത സാഹിത്യനിരൂപകയും എഴുത്തുകാരിയുമായ ഡോ. എം ലീലാവതിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അകാഡെമി ഫെലോഷിപ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ഫെലോഷിപ് നല്‍കുന്നത്.

പതിറ്റാണ്ടുകളായി എഴുത്തുകാരി, സാഹിത്യ നിരൂപക, അധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഡോ. എം ലീലാവതി. 2008ല്‍ പത്മശ്രീ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അകാഡെമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അകാഡെമി അവാര്‍ഡ്, വയലാര്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

പ്രധാന കൃതികള്‍; ഫ്ളോറന്‍സ് നൈറ്റിംഗേല്‍, വിശ്വോത്തരമായ വിപ്ലവേതിഹാസം, ശൃംഗാരചിത്രണം സി വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, മഹാകവി വള്ളത്തോള്‍, അണയാത്ത ദീപം തുടങ്ങിയവയാണ്.

Leave a Reply

Your email address will not be published. Required fields are marked *