ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം; യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്.എ.ടി

തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ കൊല്ലത്തെ ഗര്‍ഭിണിക്ക് ചികില്‍സ നിഷേധിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രി അധികൃതര്‍.

അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ ഗര്‍ഭിണിയെ പരിശോധിച്ച്‌ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. രേഖകളടക്കം ആശുപത്രി ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. നേരത്തെ ആരോഗ്യവകുപ്പ് ആശുപത്രിയോട് വിശദീകരണം തേടിയിരുന്നു.

യുവതിയെ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധിക്കുമ്ബോള്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പുണ്ടായിരുന്നു. ഉടന്‍ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചെങ്കിലും കുടുംബം അനുസരിച്ചില്ല. സ്വമേധയാ മടങ്ങുകയാണെന്ന് ഒപ്പിട്ടുനല്‍കിയാണ് കുടുംബം പോയതെന്നും ആശുപത്രിയുടെ റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 13-ന് രാവിലെ 10-നാണ് യുവതിയും ഭര്‍ത്താവും എസ് എ ടി ആശുപത്രിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed