ശബരിമല: ഇന്നും പ്രതിപക്ഷ പ്രതിഷേധം ; എംഎല്‍എമാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹമിരിക്കും

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ഇന്നും നിയമസഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധം ശക്തമായിട്ടും ചോദ്യോത്തര വേള തുടര്‍ന്നതോടെ അംഗങ്ങള്‍ ബാനര്‍ സ്പീക്കര്‍ക്കു മുന്നില്‍ ഉയര്‍ത്തി. സ്പീക്കറുടെ മുഖം കാണാനാവാത്ത വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയതോടെ ഭരണപക്ഷ അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്‌പോരും ശക്തമായി.


ശബരിമല യുവതീപ്രവേശം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് മൂന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹമിരിക്കും. പാറക്കല്‍ അബ്ദുല്ല, എന്‍. ജയരാജ്, വി.എസ്.ശിവകുമാര്‍ എന്നിവരായിരിക്കും സത്യഗ്രഹം നടത്തുക.
സമരം യുഡിഎഫിന്റെ ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ദിവസവും സഭ പെട്ടെന്നു പിരിയേണ്ടിവരുന്ന സാഹചര്യം ശരിയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *