18നു മുകളിൽ പ്രായമുള്ളവർ ഉടൻ കോവിഡ് വാക്‌സിനെടുക്കണം

തിരുവനന്തപുരം: 18 വയസിനു മുകളിലുള്ള എല്ലാവരും ഒരാഴ്ചയ്ക്കകം ആദ്യ ഡോസ് വാക്സിനെടുക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനു. ഇതിനായി തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

കിടപ്പുരോഗികൾക്കു വീട്ടിലെത്തി വാക്സിൻ നൽകുന്നത് ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രണ്ടാം ഡോസിനു സമയമായവരും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു വാക്‌സിൻ സ്വീകരിക്കണം. ഗർഭിണികളുടെ വാക്സിനേഷൻ ഉർജിതമാക്കും. ഗർഭാവസ്ഥയുടെ ഏതുഘട്ടത്തിലും കോവിഡ് വാക്‌സിൻ സ്വീകരിക്കാം. കോവിഡ് വാക്സിൻ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമാണെന്നും ഡി.എം.ഒ. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed