വസ്തു നികുതിയിളവിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 2021-22 സാമ്ബത്തിക വര്‍ഷത്തിലെ ഒന്നാം അര്‍ധവര്‍ഷത്തെ വസ്തുനികുതി ഇളവ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുവാനുള്ള കാലാവധി ഒക്ടോബര്‍ 15വരെ നീട്ടി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വിവിധ കാരണങ്ങളാല്‍ അടഞ്ഞുകിടക്കുന്നതും വിനിയോഗിക്കാത്തതുമായ കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം വസ്തുനികുതി ഒഴിവാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാസമയം അപേക്ഷ സമര്‍പിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി കാലാവധി നീട്ടിനല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.

കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെയും ചട്ടങ്ങളിലെയും ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരമുള്ള മറ്റു നിബന്ധനകളെല്ലാം ഇത്തരം അപേക്ഷകര്‍ക്ക് ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *