ന്യൂഡല്‍ഹിയില്‍ 6 ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ടുപേരടക്കം ആറ് ഭീകരര്‍ രാജ്യതലസ്ഥാനത്ത് പിടിയില്‍. ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വമ്ബന്‍ സ്ഫോടനങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് ,സംസ്ഥാനങ്ങളിലെ പൊലീസിന്റെ കൂട്ടായ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയത്.

സീഷന്‍ ഖമര്‍, ഒസാമ, ജന്‍ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബക്കര്‍, മൂല്‍ചന്ദ്, മുഹമ്മദ് ആമിര്‍ ജാവേദ് എന്നിവരാണ് പിടിയിലായത്. ഒരാളെ കോട്ടയില്‍ നിന്നും രണ്ടു പേരെ ഡല്‍ഹിയില്‍ നിന്നും മൂന്ന് പേരെ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനിലെ ഒരു ഫാം ഹൗസില്‍ 15 ദിവസത്തോളം പാര്‍പ്പിച്ചാണ് പരിശീലനം നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ ഭീകരര്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഐഇഡി ബ്ലാസ്‌റ്റുകള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *