നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം കബറടക്കി. രാവിലെ 10.30ന് കൊച്ചങ്ങാടി ചെമ്ബിട്ട പള്ളി കബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവയ്ക്ക് കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ പൊതുദര്‍ശനം ഉണ്ടായിരുന്നില്ല.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.

എറണാകുളം ജില്ലാ കളക്ടര്‍ അന്തിമോചചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു റിസബാവയുടെ അന്ത്യം

Leave a Reply

Your email address will not be published. Required fields are marked *