സംസ്ഥാന സര്‍ക്കാരിന്റെ പട്ടയമേള നാളെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ നടക്കുന്ന പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച രാവിലെ 11.30ന് നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ റവന്യൂഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത് തൃശൂര്‍ ജില്ലയിലാണ്. 3575 പട്ടയങ്ങള്‍. ഇതില്‍ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്.

8 വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്. മിച്ചഭൂമി പട്ടയം 96, സുനാമി പട്ടയം 7, ഇനാം പട്ടയം 21, 1993 ലെ പതിവ് ചട്ടപ്രകാരം വനഭൂമി പട്ടയം 270, ലാന്റ് ട്രിബ്യൂണല്‍ പട്ടയം 2511, ദേവസ്വം പട്ടയം 661, 1

995 പതിവ് ചട്ടപ്രകാരമുള്ള മുന്‍സിപ്പല്‍ പട്ടയം 5, 1964ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം 4 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖേന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പട്ടയങ്ങള്‍ വിതരണം ചെയ്യും.

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നൂറുദിനം 13,534 പട്ടയങ്ങള്‍ വിതരണത്തിനായി സജ്ജമായിട്ടുണ്ട്. താലൂക്ക് കേന്ദ്രങ്ങളില്‍ എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *