കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ഗാന്ധി

കശ്മീര്‍ : കേന്ദ്രസര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘ഞാന്‍ ഒരു കാശ്മീരി പണ്ഡിറ്റാണ് എന്റെ കുടുംബവും അങ്ങനെത്തന്നെ. ഇന്ന് രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ ഒരു സംഘം എന്നെ കാണാന്‍ വന്നു. കേണ്‍ഗ്രസ് നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ബിജെപി ഒന്നും ചെയ്തില്ലെന്നും അവര്‍ വ്യക്തമാക്കി. എന്റെ കശ്മീര്‍ പണ്ഡിറ്റ് സഹോദരന്‍മാരെ നിങ്ങള്‍ക്കു വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ ചെയ്തിരിക്കുമെന്ന് ഉറപ്പു തരുന്നു’- രാഹുല്‍ വ്യക്തമാക്കി.

‘എന്റെ ഹൃദയത്തില്‍ കശ്മീരിന് സവിശേഷ സ്ഥാനമുണ്ട്. പക്ഷേ എനിക്ക് ഇന്ന് വേദനയുണ്ട്. എന്റ സഹോദരന്‍മാരായ കശ്മീര്‍ ജനതയെ ബിജെപിയും ആര്‍എസ്‌എസും ഭിന്നിപ്പിക്കുകയാണ്.’ രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *