സംസ്ഥാനത്ത് കോവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്‌ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു.  ഡബ്ല്യു ഐ പി ആര്‍ ഏഴില്‍ നിന്ന് എട്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്‌ അവലോകന യോഗത്തിലാണ് തീരുമാനം.

ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവില്‍ ഓരോ മേഖലകളിലും നിയന്ത്രണങ്ങള്‍ തീരുമാനിക്കുന്നത്. ആയിരം പേര്‍ ജനസംഖ്യ ഉള്ള സ്ഥലങ്ങളില്‍ 7 പേര്‍ക്ക് രോഗം വന്നാല്‍ നിയന്ത്രണങ്ങള്‍ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാകും. അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം

 

Leave a Reply

Your email address will not be published. Required fields are marked *