കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്‍െ്‌റ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കിറ്റക്‌സ് കമ്ബനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇതിനായി കോവിഡ് വെബ്‌സൈറ്റില്‍ ആേവശ്യമായ മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശം നല്‍കി.

ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. നിലവില്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്മട്രഷന്‍ സംവിധാനത്തിലുടെയാണ് ിത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു.

വാക്‌സിന്‍ നല്‍കുന്നതിലുള്ള വിവേചനം ചൂണ്ടിക്കാട്ടിയാണ് ആവശ്യക്കാര്‍ക്കെല്ലാം 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് പി.വി. സുരേഷ്‌കുമാറാണ് ഇത് സംബന്ധിച്ച്‌ ഹര്‍ജി പരിഗണിച്ചത്.കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാവൂ എന്നാണ് കേന്ദ്ര നിലപാട്. ജസ്റ്റിസ് പി.വി സുരേഷ് കുമാറാണ് ഇതു സംബന്ധിച്ച്‌ ഹര്‍ജി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *