11 പേര്‍ക്ക് നിപ്പ രോഗ ലക്ഷണം

കോഴിക്കോട്: സംസ്ഥാനത്ത് 11 പേര്‍ക്ക് നിപ്പ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

രോഗം സ്ഥിരീകരിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികളില്‍ 251 പേരുണ്ടെന്നും ഇതില്‍ 121 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി പറഞ്ഞു. 54 പേര്‍ക്ക് അടുത്ത സമ്ബര്‍ക്കമാണുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

എട്ട് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മൂന്ന് പേരുടെ സാമ്ബിളുകള്‍ കൂടി ടെസ്റ്റിന് വേണ്ടി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രത്യേക കണ്‍ട്രോണ്‍ റും ആരംഭിച്ചിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ ബോര്‍ഡും ആരംഭിച്ചു. ഇ-ഹെല്‍ത്ത് സോഫ്റ്റ് വെയര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതു വഴി നിപ്പയുടെ രേഖകള്‍ കാര്യക്ഷമമായ രീതിയില്‍ ശേഖരിക്കാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വീട്ടിനടുത്ത് റമ്ബൂട്ടാന്‍ മരങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തി. വവ്വാലുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വച്ചാലുകളുടെ 9 സാമ്ബിളുകള്‍ ശേഖരിച്ചതായും മന്ത്രി വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *