കോ​വി​ഡ് മ​രു​ന്നു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉറപ്പാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ വ്യാ​ജ വാ​ക്സി​നു​ക​ള്‍ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് മ​രു​ന്നു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും തി​രി​ച്ച​റി​യു​ന്നു​തി​നു​മു​ള്ള മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച്‌ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍റെ വ്യാ​ജ​ന്‍ തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും വ്യാ​പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടായി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

വാ​ക്സി​നു​ക​ളു​ടെ ലേ​ബ​ല്‍, നി​റം തു​ട​ങ്ങി​യ സൂ​ക്ഷ്മ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. കോ​വി​ഷീ​ല്‍​ഡ്, കോ​വാ​ക്സി​ന്‍, സ്പു​ട്നി​ക്-​വി വാ​ക്സി​നു​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *