കാബൂളില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് മരണം

കാബൂള്‍ :  കാബൂളില്‍ വീണ്ടും സ്‌ഫോടനം. ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചാണ് ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ പിന്നിടും മുമ്ബാണ് ആക്രമണം.

കാബൂള്‍ വിമാനത്താവള പരിസരത്ത് വ്യാഴാഴ്ചയുണ്ടായ ചാവേര്‍ സ്ഫോടന പരമ്ബരയില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *