ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടി

പത്തനംതിട്ട : ശബരിമലയിലെ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടി ജില്ലാ കലക്ടറുടെ ഉത്തരവ്. നിലവിലെ നിരോധനാജ്ഞയുടെ കാലാവധി വെള്ളിയാഴ്ച രാത്രി അവസാനിക്കാനിരിക്കെയാണ് ഉത്തരവ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരും.

ശബരിമലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമല എഡിഎമ്മിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമാണു തീരുമാനം. അതേസമയം, ശബരിമല വികസനത്തിനു വനഭൂമി വിട്ടു നല്‍കാനാകില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട ഭൂമിയായതിനാല്‍ സ്ഥലം വിട്ടുനല്‍കാനാകില്ലെന്നാണു വിശദീകരണം. ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 ഏക്കര്‍ വനഭൂമി വിട്ടുനല്‍കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *