സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 35,560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി.

​ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4445 രൂപയാണ് ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നു ഒരു ​ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് വര്‍ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *