ഇതുവരെ 60 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 60 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ആദ്യത്തെ പത്ത് കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ 85 ദിവസമാണ് വേണ്ടിവന്നത്. അടുത്ത പത്ത് കോടി നല്‍കാന്‍ 45 ദിവസവും അടുത്തതിനായി 29 ദിവസവും ആവശ്യമായി വന്നു. ഇത്തരത്തില്‍ ആദ്യത്തെ മുപ്പത് കോടി വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാന്‍ 159 ദിവസങ്ങള്‍ വേണ്ടി വന്നപ്പോള്‍ വെറും 63 ദിവസങ്ങള്‍ കൊണ്ടാണ് അടുത്ത മുപ്പത് കോടി ഡോസുകള്‍ വിതരണം ചെയ്തതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ഫെബ്രുവരി രണ്ടോടെ മുന്‍നിര കൊറോണ പോരാളികള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. മാര്‍ച്ച്‌ ഒന്നുമുതലാണ് 60 വയസിന് മുകളിലുള്ളവര്‍ക്കും 45ന് മീതെ പ്രായമുള്ള ഗുരുതര രോഗബാധിതര്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചത്. അടുത്ത ഘട്ടത്തില്‍ 45 മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ കുത്തിവെയ്പ്പ് നടത്തി. 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മെയ് ആദ്യം മുതല്‍ വാക്‌സിനേഷന്‍ രജിസ്റ്ററേഷനും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed