മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ല: കെ മുരളീധരൻ

കോഴിക്കോട്‌:  മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ലെന്ന് കെ.മുരളീധരന്‍ എം.പി.

എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയത്. ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക വൈകുന്നതായും കെ മുരളീധരൻ എം പി ചൂണ്ടിക്കാട്ടി.

പി വി അൻവർ എംഎൽഎ യുടെ വിദേശ യാത്രയെയയും കെ.മുരളീധരന്‍ വിമർശിച്ചു.അസംബ്ലിയിൽ പങ്കെടുക്കാതെയല്ല എംഎൽഎ മാർ ബിസിനസ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *