ഭീകരതയുടെ സാമ്രാജ്യം ശാശ്വതമല്ല: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭീകരതയുടെ പിന്‍ബലത്തില്‍ കെട്ടിപ്പടുക്കുന്ന സാമ്രാജ്യങ്ങള്‍ക്ക് ശാശ്വതമായ നിലനില്‍പ്പില്ലെന്ന് ചരിത്രം തെളിയിച്ചതാണെന്ന്, താലിബാനും ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന അയല്‍ രാജ്യങ്ങള്‍ക്കും പരോക്ഷ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗുജറാത്തിലെ ചരിത്ര പ്രസിദ്ധമായ സോമനാഥ് ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു  പ്രധാനമന്ത്രി.

ഭീകരതയുടെയും ഭീതിയുടെയും അടിത്തറയില്‍ സാമ്രാജ്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന നശീകരണശക്തികള്‍ താത്കാലികമായി വിജയിച്ചേക്കാം. പക്ഷേ, മനുഷ്യരാശിയെ ദീര്‍ഘനാളത്തേക്ക് അടിച്ചമര്‍ത്താനാകില്ലെന്ന് മോദി പറഞ്ഞു. സത്യത്തെ കള്ളം കൊണ്ടും വിശ്വാസത്തെ ഭീകരതകൊണ്ടും തകര്‍ക്കാനാകില്ലെന്നതിന്റെ പ്രതീകമാണ് സോമനാഥക്ഷേത്രമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *