തിരുവോണദിവസം സംസ്ഥാനത്ത് മദ്യശാലകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ ബാറുകള്‍ തുറക്കില്ല. തിരുവോണ ദിനം പ്രമാണിച്ചാണ് ബാറുകള്‍ അടച്ചിടാന്‍ തീരുമാനമായത്. ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്ത് മദ്യശാലകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ തിരുവോണത്തിന് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

ഓണത്തിരക്ക് പ്രമാണിച്ച്‌ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്ബത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ്  കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടത്. ഓണത്തോടനുബന്ധിച്ച്‌ തിരക്ക് നിയന്ത്രിക്കാനാണ് സമയം നീട്ടി നല്‍കിയത് എന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സമയം നീട്ടി നല്‍കണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

 

Leave a Reply

Your email address will not be published. Required fields are marked *