ഇന്ത്യയുമായുള്ള വ്യാപാര ബന്ധം: പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താലിബാന്‍

കാബൂള്‍: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്‍. ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാന്‍ അവസാനിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ തെറ്റാണെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താലിബാന്റെ വിശദീകരണം.

ലോകരാജ്യങ്ങളുമായി മികച്ച നയതന്ത്ര, വ്യാപര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ്‌ ഓഫ് അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും സബീഹുള്ള ട്വീറ്റ്റില്‍ പറഞ്ഞു. ഇതുസംബന്ധിച്ച പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സബീഹുള്ള കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *