കരിപ്പൂരില്‍ സ്വര്‍ണവേട്ട; അഞ്ചു കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. നാലു പേരില്‍ നിന്നായി അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഇതിന് ഏകദേശം 2.4 കോടി രൂപയുടെ വിലവരും. ഷാര്‍ജയില്‍ നിന്നെത്തിയവരായിരുന്നു നാല് പേരും. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് 5.006 കിലോഗ്രാം സ്വര്‍ണം പിടിച്ചത്. ഡി.ആര്‍.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

എയര്‍ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍നിന്ന് 3.36 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. ശരീരത്തിനകത്ത് ഒട്ടിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 501 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചു. കണ്ണൂര്‍ കസ്റ്റംസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണമിശ്രിതം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *