ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ശബരിമല നട തുറന്നു. നിറപുത്തരി, ചിങ്ങമാസ, ഓണം നാളുകളിലെ പൂജകള്‍ക്കായാണ് ശബരിമല നട തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. നാളെയാണ് നിറപുത്തരി.

നിറപുത്തരി പൂജകള്‍ക്ക് ഉപയോഗിക്കുന്നത് ശബരിമലയില്‍ തന്നെ കൃഷി ചെയ്ത നെല്‍കറ്റകള്‍ ആണ്. നാളെ മുതല്‍ 23 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുള്ളത്. ഓണം നാളുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഭക്തര്‍ക്ക് ഓണ സദ്യ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 23 ന് വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *