അഴീക്കോട്-മുനമ്പം പാലം നിര്‍മാണം വേഗത്തിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കൊടുങ്ങല്ലൂര്‍: തീരദേശത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസനം ത്വരിതപ്പെടുത്തുമെന്ന് ടൂറിസംപൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

അഴീക്കോട്-മുനമ്പം പാലത്തിന്റെ നിര്‍ദ്ദിഷ്ട സ്ഥലവും മുസിരിസ് മുനയ്ക്കല്‍ ബീച്ചിലെ മിയോവാക്കി വനങ്ങളും സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അഴീക്കോട്-മുനമ്പം പാലത്തിന്റെ നിര്‍മാണനടപടികള്‍ വേഗത്തിലാക്കും. പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച തുക സ്ഥലം വിട്ടു കൊടുത്ത അവകാശികള്‍ക്ക് നല്‍കുവാനുള്ള നടപടികളും വേഗത്തിലാക്കും. പാലം നിര്‍മാണത്തിനായി കിഫ്ബിയുടെ നിര്‍ദ്ദേശപ്രകാരം അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചതില്‍ രേഖപ്പെടുത്തിയ കുറഞ്ഞ തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ അധികരിച്ച നിരക്കായതിനാല്‍ വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ധനമന്ത്രിയുമായി ആലോചിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed