സിനിമ തിയറ്ററുകള്‍ ഉടനെ തുറക്കില്ല

കൊച്ചി: സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകുമെന്ന് വ്യക്തമാക്കി സിനിമ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കുക സാധ്യമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമലേ സിനിമാ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന് സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യമല്ല നിലവിലുളളത്. ദിവസേനെ ഉളള കൊവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയോടെയാണ് കാണുന്നത് എന്ന് മന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിലേക്ക് താഴുന്ന സാഹചര്യം വരുമ്ബോള്‍ തിയറ്ററുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കുന്നത് ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വിനോദ നികുതി ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ കൂടി വരികയാണ്. ഈ സാഹചര്യത്തെ ജാഗ്രതയോടെ വേണം കാണാന്‍. അതുകൊണ്ട് തന്നെ അടുത്ത നാല് മാസത്തിനിടെ തിയറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി ഉയര്‍ത്തും. തിയറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *