ഓണത്തിന് മുന്‍പ്‌ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുമ്ബ് തന്നെ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.

ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാന്‍ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഇവര്‍ക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള നടപടികള്‍ ഓഗസ്റ്റ് 15 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡുള്ള മുഴുവന്‍ പേര്‍ക്കും കിറ്റ് എത്തിച്ച്‌ നല്‍കും. ഈ മാസത്തെ 35 കിലോ അരി വാങ്ങാത്തവര്‍ക്ക് അതും ഊരുകളിലെത്തിച്ച്‌ നല്‍കും.

റേഷന്‍ കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡ് ആയി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. നെല്ല് സംഭരണം പോരായ്മകള്‍ പരിഹരിക്കാന്‍ ഈ മാസം 26 മുതല്‍ ജില്ലാ തലത്തില്‍ ചര്‍ച്ച നടത്തും. ഒരു കുടുംബം പോലും ഓണക്കാലത്ത് പ്രയാസം അനുഭവിക്കരുതെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *