7 ,8 തീയതികളില്‍ കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പരീക്ഷകളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഏഴ് എട്ട് (ശനി, ഞായര്‍) ദിവസങ്ങളില്‍ കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും.

ആഗസ്റ്റ് ഏഴിന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ എസ്‌സി ഡെവലപ്മെന്റ് ഓഫീസര്‍ ഗ്രേഡ് രണ്ട് , ജില്ലാ മാനേജര്‍ എന്നീ പിഎസ്‌സി പരീക്ഷകളും, ആഗസ്റ്റ് എട്ടിന് തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഈ പരീക്ഷ കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും, റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പരീക്ഷാര്‍ത്ഥികള്‍ക്ക് കൃത്യസമയത്തിന് മുന്‍പ് പരീക്ഷാ സെന്ററുകളില്‍ എത്തിച്ചേരാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. online.keralartc.com എന്ന വെബ് സൈറ്റിലുകയും “എന്റെ കെഎസ്‌ആര്‍ടിസി” (Ente KSRTC) എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണ്. കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂം നമ്ബറുകളായ 9447071021, 0471- 2463799 എന്നിവയിലേക്ക് വിളിക്കുകയാ വാട്ട്സ്‌അപ്പ് നമ്ബറായ 81295 62972 എന്നതിലേക്ക് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *