പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം 4 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.

കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കഴിയുകയാണെന്ന് കോടതി വ്യക്തമാക്കി.

പെരിയാ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും കെ.വി. ഭാസ്‌ക്കരനെയുമാണ് അന്വേഷണസംഘം മണിക്കൂറുകളോളം നേരം ചോദ്യം ചെയ്തത്.

കൊലപാതകം നടന്ന രാത്രി പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് വാഹനം കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പൊലിസ് വാഹനത്തില്‍ നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരില്‍ പ്രധാനികളാണ് രാഘവന്‍ വെളുത്തോളിയും കെ.വി. ഭാസ്‌ക്കരനും. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇരുവരെയും ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *