ലാവലിന്‍ കേസ് 10ന് സുപ്രീകോടതി പരിഗണിക്കും
ന്യൂഡല്‍ഹി : എസ് എന്‍ സി ലാവലിന്‍ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഏപ്രില്‍ ആറിനായിരുന്നു ഇതിന് മുമ്ബ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും പ്രതിപ്പട്ടികയില്‍ തുടരുന്ന ഉദ്യോഗസ്ഥരുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.