ടിപിആര്‍ 10%ന് മുകളിലുള്ള ജില്ലകളിലും നിയന്ത്രണം കടുപ്പിക്കണം: കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യപാനം വിലയിരുത്തി കേന്ദ്ര സംഘം. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ള കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ 10 സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളാണ് വിലയിരുത്തിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ 10ശതമാനത്തില്‍ കൂടുതല്‍ രോഗസ്ഥിരീകരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ജില്ലകളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു.

ഈ സംസ്ഥാനങ്ങളിലെ 80ശതമാനത്തിലധികം സജീവമായ കേസുകളും ഹോം ഐസൊലേഷനിലാണ്. ഈ കേസുകള്‍ ഫലപ്രദമായും കര്‍ശനമായും നിരീക്ഷിക്കണം.പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തില്‍ കുറവുള്ള ജില്ലകളിലും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതല്‍ ഉള്ള 46 ജില്ലകളാണ് ഉള്ളത്. അഞ്ചിനും പത്തിനും ഇടയില്‍ ഉള്ള 53 സംസ്ഥാനങ്ങളും. ഇവിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തില്‍ കുറവുള്ള ജില്ലകളിലും സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സംസ്ഥാനങ്ങള്‍ക്ക്‌അവരുടെ വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

മരണ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ 45നും 60നും ഇടയ്ക്കുള്ള പ്രായവിഭാഗങ്ങളില്‍പ്പെട്ടവരുടെയും വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും വലിയ ഒത്തുകൂടലുകള്‍ അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ല സ്റ്ററുകളില്‍ തീവ്രമായ നിയന്ത്രണവും സജീവ നിരീക്ഷണവും നടത്തണം..ഐ.സി.എം.ആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യണമെന്നും കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസങ്ങളായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പി.എസ്.എ പ്ലാന്റുകള്‍ എന്നിവ നല്‍കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനുപുറമെ, ഗവണ്‍മെന്റ് ആശുപത്രികളില്‍ സംസ്ഥാനങ്ങള്‍ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച്‌ പി.എസ്.എ പ്ലാന്റുകള്‍ സ്ഥാപിക്കുന്നുമുണ്ട്. ആശുപത്രി അധിഷ്ഠിത പി.എസ്.എ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ആശുപത്രികളോട് നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചതായും കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *