കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി

ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി.രണ്ട്​ ഡോസ്​ വാക്​സിന്‍ എടുത്തവരും ആര്‍.ടി.പി.സി ആര്‍ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം.

വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം.

നേരത്തെ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്കുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ ഇളവു വരുത്തിയിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കര്‍ണാടകയിലെത്താമായിരുന്നു.വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണമെന്നായിരുന്നു നിബന്ധന. ആ ഉത്തരവാണ്​ ഇപ്പോള്‍ പുതുക്കിയിറക്കിയിരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *