ശബരിമല: സ്വകാര്യ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.വിന്‍സന്റ് എംഎല്‍എ സമര്‍പ്പിച്ച സ്വകാര്യ ബില്ലിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. സുപ്രീംകോടതി വിധി ആയതിനാല്‍ ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അവതരണാനുമതി നിഷേധിച്ചത്. ഇക്കാര്യം സ്പീക്കറുടെ ഓഫീസ് രേഖാമൂലം വിന്‍സെന്റിനെ അറിയിച്ചു.

ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ സംരക്ഷിക്കണമെന്നും ആചാരലംഘനം അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിക്കുകയും സുപ്രീംകോടതി വിധി മറികടക്കാന്‍ കേരള നിയമസഭ നിയമം പാസാക്കണം എന്നും ആവശ്യപ്പെട്ടാണ് വിന്‍സെന്റ് സ്വകാര്യ ബില്‍ അവതരണത്തിന് അനുമതി തേടിയത്

Leave a Reply

Your email address will not be published. Required fields are marked *