ശബരിമലയിലെ പോലീസ് നടപടി; ഹര്‍ജ്ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ശബരിമലയില്‍ ജഡ്ജിയെയും തടഞ്ഞെന്ന് ഇന്നലെ ഹര്‍ജിക്കാര്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ഥ ഭക്തര്‍ക്ക് നിയന്ത്രണം ഇല്ലെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാവില്ലെന്നും ഇവിടെ പ്രശ്നമുണ്ടായാല്‍ എല്ലാ വഴികളും അടയുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *