അയോധ്യയില്‍ യോഗി ആദിത്യനാഥ് മത്സരിക്കാന്‍ സാധ്യത

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ അയോധ്യയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തവണ മത്സരിക്കാന്‍ സാധ്യതയേറി.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ വേദി കൂടിയാണ് അയോധ്യ. ഇവിടെ എസ്പിക്ക് അനുകൂലമായി കാറ്റ് മാറി വീശുന്നു എന്ന തോന്നലും ബിജെപിക്കുണ്ട്. യോഗി മത്സരിക്കുന്നതിലൂടെ മണ്ഡലത്തില്‍ വലിയ തരംഗമുണ്ടാവാനും സാധ്യതയുണ്ട്. നിലവില്‍ ഗൊരഖ്പൂരില്‍ നിന്നുള്ള എംഎല്‍എയാണ് യോഗി ആദിത്യനാഥ്. ഇത്തവണ രണ്ട് മത്സരത്തില്‍ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *