അസാധുവാക്കപ്പെട്ട നോട്ടുകൾ അടങ്ങിയ 36 ചാക്കുകൾ കണ്ടെത്തി

ചെന്നൈ : അസാധുവാക്കപ്പെട്ട നോട്ടുകൾ അടങ്ങിയ 36 ചാക്കുകൾ കണ്ടെത്തി. ചെന്നൈ മാധവരത്ത് മാലിന്യം കൂട്ടിയിട്ട പ്രദേശത്തു നിന്നാണ് നോട്ടുകൾ കണ്ടെത്തിയത്.

ചാക്കുകൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ സമീപ വാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് നിരോധിത നോട്ടുകളാണെന്ന് മനസ്സിലായത്. പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാൽ ഉത്തരവാദികളെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും മാധവരം പൊലീസ് ഇൻസ്പെക്ടർ ശെൽവകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *