റവന്യൂ വകുപ്പുമായി ഒരു ഭിന്നതയുമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി വിഷയത്തില്‍ റവന്യൂ വകുപ്പുമായി ഒരു ഭിന്നതയുമില്ലെന്നും കാര്യങ്ങളെല്ലാം രണ്ട് വകുപ്പുകളും ആലോചിച്ചാണ് തീരുമാനിച്ചതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍.

നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടിയായി പറഞ്ഞു. മരംമുറിയില്‍ ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച മന്ത്രി ഇവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും കൂടുതല്‍ നടപടികള്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ നടപടികള്‍ക്ക് പുറമേ ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരെ കൂടുതല്‍ നടപടിക്ക് വിധേയരാക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *