സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യമില്ല

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജുന്‍ ആയങ്കിക്ക് ജാമ്യമില്ല.

സാമ്ബത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിനു കോടതി ജാമ്യം അനുവദിച്ചു.

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ അര്‍ജുന് പങ്കുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *