ബക്രീദ് ഇളവുകളില്‍ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവുകള്‍ നല്‍കിയ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.

കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു.

ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. യുപിയിലെ കന്‍വാര്‍ യാത്ര കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനു ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

രാജ്യം അടിയന്തരാവസ്ഥ നേരിടുമ്ബോള്‍, ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച്‌ മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി.കെ.ഡി.നമ്ബ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ ഒരു സമ്മര്‍ദ ഗ്രൂ്പ്പിനും-മതപരമായാലും അല്ലെങ്കിലും- ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു.

വ്യാപാര സംഘടനകള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇളവ് അനുവദിച്ചതെന്നാിരുന്നു സര്‍ക്കാര്‍ വാദം. ഇതിന് പിന്നാലെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉണ്ടായത്. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *