വിഘടനവാദികള്‍ക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി : വിഘടനവാദികള്‍ക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

പാര്‍ലമെന്‍റിന്റെ വര്‍ഷകാല സമ്മേളനം കൂടുതല്‍ വികസന പരിപാടികള്‍ക്ക് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. പെഗാസസ് വിവാദം ഉയര്‍ന്നുവന്നത് പെഗാസസിന്റെ വര്‍ഷകാല സമ്മേളനത്തിന് തൊട്ടുമുന്‍പാണെന്നത് ഉയര്‍ത്തിക്കാട്ടി, കേന്ദ്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഇന്ത്യ വികസിക്കുന്നത് ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളുണ്ട്. ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ട്. ഇത് അത്തരം ആഗോള സംഘടനകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇത്തരം കാലഗണനകളും ബന്ധങ്ങളും മനസിലാകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇതില്‍ രോഷം കൊള്ളുന്നത് അപ്രതീക്ഷിതമല്ല. അവരുടെ സ്വന്തം വീട് പോലും ഇപ്പോള്‍ ദിശതെറ്റിയ നിലയിലാണ്. എന്നിട്ടും പാര്‍ലമെന്റില്‍ എന്ത് പുരോഗമന വഷയം വരുമ്ബോഴും ചര്‍ച്ച വഴിതിരിച്ച്‌ വിടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

You may missed