സ്വര്‍ണവില വീണ്ടും കൂടി; പവന് 36,200
കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച 200 രൂപ വര്‍ധിച്ച് പവന് വില 36,200 രൂപയിലും ഗ്രാമിന് 4525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ വില 0.3ശതമാനം വര്‍ധിച്ച് 1,818.25 ഡോളറിലെത്തി. യൂറോപ്പില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.38ശതമാനം കൂടി 48,278 രൂപയിലെത്തി.