ബക്രീദ് നാളത്തെ അവധി മാറ്റി; പൊതു അവധി ബുധനാഴ്‌ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ്.

ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ കലണ്ടറില്‍ ജൂലായ് 20 നാണ് അവധി നല്‍കിയിരുന്നത്.ഇതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കും.

ബക്രീദ് പ്രമാണിച്ച്‌ ലോക്ഡൗണില്‍ ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ‘ഡി’ വിഭാഗം പ്രദേശങ്ങളില്‍ തിങ്കളാഴ്ച മാത്രം കടകള്‍ തുറക്കാം.

Leave a Reply

Your email address will not be published. Required fields are marked *