ബലിപെരുന്നാള്‍ ഇളവിനെതിരേ ഹരജി; സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിം കോടതി

ന്യുഡല്‍ഹി: ബലി പെരുന്നാളിനോടനുബന്ധിച്ച്‌ കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രിംകോടതിയില്‍ ഹരജി. ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.

വിശദമായ സത്യവാങ് മൂലം ഇന്നുതന്നെ നല്‍കാനാണ് സുപ്രിം കോടതി അറിയിച്ചിരിക്കുന്നത്. അതേ സമയം വലിയ തോതില്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നും ചില മേഖലകളില്‍ മാത്രമേ ഇളവുനല്‍കിയിട്ടുള്ളൂ എന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.വലിയ തോതില്‍ ഇളവ് നല്‍കിയിട്ടില്ല. പെരുന്നാളിനായി ചില മേഖലകളില്‍ കുറച്ച്‌ കടകള്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ കേരളം നല്‍കും. ഇന്ന് തന്നെ നല്‍കാന്‍ കോടതിയും നിര്‍ദേശിച്ചു.
വ്യവസായി പി.കെ.ഡി നമ്ബ്യാരാണ് കോടതിയെ സമീപ്പിച്ചത്. അതേ സമയം ഹരജി നാളെ ആദ്യത്തെ കേസായി പരിഗണിക്കാമെന്ന് കോടതി ഹര്‍ജിക്കാരനെ അറിയിച്ചു.
കേരളത്തിലെ സാഹചര്യം ഗുരുതരമെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *